കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങളാണ് പേര് വെളിപ്പെടുത്താതെ തന്നെ പല പ്രമുഖ നടൻമാർക്കും സംവിധായകർക്കും അണിയറപ്രവർത്തകർക്കുമെതിരെ രംഗത്ത് വരുന്നത്. കാസ്റ്റിസ് കൗച്ചു ലൈംഗികാതിക്രമവും അടക്കമുള്ളവ മലയളാ സിനിമയിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ഉണ്ടായത്. താരങ്ങളെന്ന് കരുതി ജനങ്ങൾ ഏറെ ആരാധിക്കുന്ന വൻ താരങ്ങളും സംശയത്തിന്റെ നിഴലിലുണ്ട്.
എന്നാൽ ഹേമകമ്മറ്റി റിപ്പോർട്ട് വേട്ടക്കാരെ കുറിച്ച് മാത്രമല്ല. കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഒന്നിലേറെപ്പേർ ഇത്തരത്തിൽ മാതൃകാപരമായ സാഹചര്യം സെറ്റുകളിൽ ഒരുക്കുന്ന സംവിധായകന്റെയും സിനിമറ്റോഗ്രഫറുടെയും പേരു പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. മൊഴി നൽകാനെത്തിയ നടൻമാരിലൊരാൾ കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്. സഹതാരങ്ങൾക്കും സ്ത്രീകൾക്കും സെറ്റ് കംഫർട്ടഫിൾ ആക്കുന്ന യുവതാരങ്ങളും മലയാള സിനിമയുടെ അനുഗ്രഹമാണ്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും മാറ്റം വരണമെന്ന് ആഗ്രഹിച്ച് ഫലപ്രദമായ നിർദ്ദേശങ്ങൾ കമ്മറ്റിയ്ക്ക് മുൻപാകെ വച്ച നടൻമാരും ഉണ്ട്.
അതേസമയം സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതികളെ ‘ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പരാതി’ എന്നാണ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷമാണ് ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതെന്ന് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. യുവതാരങ്ങളടക്കമുള്ള നിരവധി പേർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമാണ് സെറ്റിലേക്ക് വരുന്നത്. ഇത് മൂലം സംവിധായകർക്കും നിർമ്മാതാക്കൾക്കും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവ എല്ലാം പരിഹരിക്കാനായി മേഖലയെ പൂർണമായും ലഹരിവിരുദ്ധമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.
Discussion about this post