എറണാകുളം: സിനിമാ സെറ്റിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഉർവ്വശി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഉർവ്വശിയുടെ പ്രതികരണം. അങ്ങിനെയില്ലെന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും ഉർവ്വശി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ ശക്തമായി ഇടപെടണം. മാറുന്ന നിലപാടുകൾ എടുക്കരുത്. സിദ്ദിഖിന്റെ വാർത്താസമ്മേളനം കണ്ടു. അദ്ദേഹം പറയുന്നത് ശരിയായി തോന്നിയില്ല. കമ്മീഷൻ മുൻപാകെയുള്ള വെളിപ്പെടുത്തലുകളെ ഗൗരവത്തോടെ കാണണം. എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് നടപടി സ്വീകരിക്കണം. ക്രൂരത നേരിടേണ്ടിവന്ന സ്ത്രീകൾക്കൊപ്പമാണ് താൻ എന്നും ഉർവ്വശി കൂട്ടിച്ചേർത്തു.
തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും. എന്നാൽ ഈ സാഹചര്യങ്ങളിൽ ചോദ്യം ചെയ്യാൻ തനിക്കൊപ്പം ആളുകൾ ഉണ്ടായിരുന്നു. തന്റെ മുറിയുടെ കതകിൽ മുട്ടാൻ ആരെയും സമ്മതിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലുകൾ ഞെട്ടിച്ചു. അവരുടെ നാട്ടിൽ എന്തൊക്കെയാകും നടി പറഞ്ഞിട്ടുണ്ടാകുക. ആരോപണം വന്നാൽ മാറി നിൽക്കണം. അതാണ് പക്വതയെന്നും ഉർവ്വശി വ്യക്തമാക്കി.
Discussion about this post