കോഴിക്കോട്; ലഹരിവിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സ്ത്രീ അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീനയെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നന്നും മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ആനോറമ്മലിലെ ഇവർ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് റജീനയെ അറസ്റ്റ് ചെയ്തത്.
മൂന്ന് മാസത്തോളമായി വാടകവീട്ടിൽ ഭർത്താവും കുട്ടികളും ഒത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. ബംഗളുരുവിൽ നിന്നും ഒഡിഷയിൽ നിന്നും കൂട്ടാളികൾ എത്തിച്ചു നൽകുന്ന ലഹരിവസ്തുക്കൾ ഇവരാണ് പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് എത്തിക്കുന്നത്.
2023 മെയിൽ റജീന ഉൾപ്പെടെ നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടിൽ നിന്നും 9.100 കിലോ ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്തത് ഇവരുൾപ്പെട്ട ലഹരി മാഫിയ സംഘമായിരുന്നു. ഇതുൾപ്പെടെ നിരവധി കേസുകളിൽ റജീനയും കൂട്ടാളികളും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Discussion about this post