തിരുവനന്തപുരം; സ്വീകരണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പിആർ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ. മറ്റെന്നാൾ നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കി. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. കായിക വകുപ്പ് മന്ത്രിയുടെ പരാതിയിൽ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിൻറെ സ്വീകരണം റദ്ദാക്കിയത്.കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.
പാരീസ് ഒളിമ്പിക്‌സിൽ മേഡൽ നേട്ടവുമായി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ പിആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പാണ് സ്വീകരണം ഒരുക്കിയത്. മന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ പരാതിയുമായി കായികമന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചു. കായിക വകുപ്പാണ് ആദ്യം സ്വീകരണം നൽകേണ്ടതെന്നാണ് വാദം. ഇന്ന് സ്വീകരണം നടത്താനായിരുന്നു കായികവകുപ്പ് നീക്കം. പക്ഷെ മുഖ്യമന്ത്രിയുടെ ഡേറ്റ് കിട്ടിയില്ല. ഇതിനിടെയാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരണത്തിന് നടപടി തുടങ്ങിയത്. കായികമന്ത്രി പരാതിപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പരിപാടി റദ്ദ് ചെയ്യാൻ അറിയിപ്പെത്തിയത്.
Discussion about this post