കൊച്ചി: യുവനടിയുടെ പീഡന പരാതിയെ തുടർന്ന് ‘അമ്മ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ചതിനു ശേഷം ആദ്യ പ്രതികരണവുമായി നടൻ സിദ്ധിഖ്. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിൽ തന്നെയാണ് രാജിയെന്നും തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു.
തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് തന്നെ മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലും സിദ്ധിഖ് ഇട്ടിട്ടുണ്ട്.
ഇന്നലെ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ നടി രേവതി സമ്പത്ത് ആരോപണങ്ങൾ ഉന്നയിച്ചത്. 2016ൽ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയും ആയിരിന്നു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന്ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.
Discussion about this post