കൊച്ചി; താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കുമെന്ന് വിവരം. നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേൽക്കുന്നത്. നിലവിൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഓൺലൈനിൽ ചേരും. ഈ യോഗമാകും ബാബുരാജിന് ചുമതല നൽകുന്നത്
അതേസമയം യുവനടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചു.
നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
Discussion about this post