തിരുവനന്തപുരം: സിദ്ദിഖിന്റെ രാജ്യ അനിവാര്യം ആയിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തകർ ആയ ഭാഗ്യലക്ഷ്മിയും മാലാ പാർവ്വതിയും. ആരോപണം ഉയർന്നാൽ മാറി നിൽക്കുന്നതാണ് ഉചിതം എന്നും ഇരുവരും പറഞ്ഞു. രാജിയ്ക്ക് പിന്നാലെ ആയിരുന്നു ഇരുവരുടെയും പ്രതികരണം.
പ്രശ്‌നങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തന്നെ രംഗത്ത് വരണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ ധൈര്യം അവസാനം വരെ ഉണ്ടാകണം. കോടതിയിലും ഈ ധൈര്യം കാണിക്കണം. ഇനി വരുന്നവർക്ക് സമാധാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം സിനിമാ മേഖലയിൽ ഉണ്ടാകണം. ഈ പോരാട്ടത്തിൽ സർക്കാരും കൂടെ നിൽക്കണം. പലപ്പോഴും ഭയം കൊണ്ടാണ് ആരും മുന്നോട്ട് വരാത്തത് എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
നടി രേവതി സമ്പത്ത് പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെ കാണണം എന്ന് മാലാ പാർവ്വതി പ്രതികരിച്ചു. ഡബ്ല്യുസിസി തുടങ്ങിച്ചത് വലിയ പോരാട്ടത്തിന് ആണെന്നും നടി പറഞ്ഞു.
Discussion about this post