ഇന്ന് മുടിയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാർ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്‌നമാണ് അകാല നര. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഇതിന് കാരണം. എന്നാൽ ഒന്നോ രണ്ടോ മുടി നരയ്ക്കുമ്പോൾ തന്നെ വിഷമത്തിലാകുന്ന നമ്മൾ ആദ്യം പോയി ഡൈ അടിക്കുകയാണ് ചെയ്യാറ്. എന്നാൽ ഇത് അബദ്ധമാണ്. ഡൈ അടിക്കുന്നത് കൂടുതൽ മുടി നരയ്ക്കാൻ ഇടയാക്കും.
നാം പ്രകൃതിദത്തമായി ഉണ്ടാക്കുന്ന ഡൈകൾ ആണ് മുടി കറുപ്പിക്കാൻ നല്ലത്. അടുക്കളയിലെ കടുക് ഉപയോഗിച്ച് നമുക്ക് ഡൈ ഉണ്ടാക്കാം. ഇത് മുടിയ്ക്ക് കറുപ്പ് നിറം മാത്രമല്ല ആരോഗ്യവും നൽകുന്നു.
കടുക്, കറിവേപ്പില, എന്നിവയാണ് ഇതിനായി വേണ്ടത്. വീട്ടിലുള്ള കറിവേപ്പില ആണെങ്കിൽ ഉത്തമം. ആദ്യം ഒരു ചീനച്ചട്ടിയിലേക്ക് നാല് സ്പൂൺ കടുക് ഇടുക. എന്നിട്ട് നന്നായി വറുത്തെടുക്കുക. മുടിയുടെ അളവിന് അനുസരിച്ച് വേണം കടുക് എടുക്കാൻ. വറുക്കുമ്പോൾ തീ ഒരുപാട് കത്താതിരിക്കാൻ ശ്രദ്ധിക്കണം. അത് കടുക് കരിഞ്ഞ് പോകാൻ ഇടയാക്കും.
കടുക് കറുത്ത നിറത്തിൽ ആയാൽ ഇതിലേക്ക് ഒരു പിടി കറിവേപ്പിന്റെ ഇല ഇടാം. തണ്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഇല പൊടിയാൻ പാകമാകുന്നതുവരെ വറുക്കുക. ശേഷം തണുക്കാൻ വയ്ക്കുക. ഇതിന് ശേഷം മിക്‌സിയിൽ നന്നായി പൊടിച്ചെടുത്ത് അരിച്ച് എടുക്കുക. ഇപ്പോൾ ഡൈയ്ക്ക് വേണ്ടിയുള്ള പൗഡർ തയ്യാറായിരിക്കുന്നു. ഇനി ഇതിൽ നിന്നും ആവശ്യത്തിന് എടുത്ത് നിത്യവും ഉപയോഗിക്കുന്ന എണ്ണയുമായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിൽ ആക്കുക.
കുളിക്കാൻ പോകുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഈ ഡൈ തലയിൽ തേയ്ക്കാം. എണ്ണമയം ഇല്ലാത്ത മുടിയിൽ വേണം ഇത് തേയ്ക്കാൻ. ആദ്യ തവണ ഇത് ഉപയോഗിക്കുന്നവർ നാല് ദിവസം അടുപ്പിച്ച് തേയ്ക്കണം. പിന്നീട് ആഴ്ചയിൽ രണ്ട് തവണ എന്ന് രീതിയിൽ ഉപയോഗിക്കാം.
Discussion about this post