എറണാകുളം: എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് നടി രചന നാരായണൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ ആശംസ. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ ഉദ്ദരിച്ചുകൊണ്ടാണ് രചന ആശംസകൾ നേർന്നത്.
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ..
മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.- ജ്ഞാനപ്പാന
അഷ്ടമിരോഹിണി ദിനാശംസകൾ – എന്നിങ്ങനെ ആയിരുന്നു താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ശ്രീകൃഷ്ണന്റെ ചിത്രവും പങ്കുവച്ചാണ് രചന ആശംസകൾ നേർന്നത്.
അതേസമയം രചനയുടെ പോസ്റ്റ് വലിയ ചർച്ചാ വിഷയം ആയിട്ടുണ്ട്. നിലവിൽ സിനിമാ രംഗത്ത് നടക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് രചനയുടെ പോസ്റ്റിനെ ആളുകൾ വ്യാഖ്യാനിക്കുന്നത്. മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർ രാജി വച്ചിരുന്നു. ഇതുമായിട്ടാണ് രചയുടെ പോസ്റ്റിനെ ആളുകൾ ബന്ധിപ്പിക്കുന്നത്.
Discussion about this post