കാലിഫോര്‍ണിയ:ഇന്റര്‍നെറ്റ് സമത്വം ഉറപ്പുവരുത്തുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. സൗജന്യമായി എല്ലാവര്ക്കും നെറ്റ് ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീബേസിക്സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസമായി. ഇന്ത്യയില്‍ നൂറുകോടി ജനങ്ങള്‍ക്ക് നെറ്റ് ലഭിക്കുന്നില്ല.
കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു വ്യക്തമാക്കിയ സുക്കര്‍ബര്‍ഗ് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ തന്റെ ദൗത്യത്തിന് കഴിയുമെന്നും അവകാശപ്പെട്ടു. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
Discussion about this post