എറണാകുളം: യുവ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. അദ്ദേഹം നിരവധി പേരെ കൊണ്ട് ഫോണിൽ തന്നെ വിളിപ്പിച്ചുവെന്ന് നടി പറഞ്ഞു. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ചില്ല് ചെയ്യാമെന്ന് ആയിരുന്നു വിളിച്ചവർ പറഞ്ഞത് എന്നും നടി പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ പേരിൽ നിരവധി ഫോൺ കോളുകൾ ആയിരുന്നു തനിക്ക് വന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം രണ്ട് ദിവസം ചില്ല് ചെയ്യാമെന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശ പ്രകാരം ആയിരുന്നു ഇവർ വിളിച്ചതെന്ന് പിന്നീട് വ്യക്തമായി എന്നും യുവതി വ്യക്തമാക്കി.
അതേസമയം നടൻ ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കും എതിരെയും യുവതി സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Discussion about this post