തിരുവനന്തപുരം: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്ക് ഭീഷണി. മർദ്ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം എത്തിയതായി ഭാഗ്യലക്ഷ്മി സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഭാഗ്യലക്ഷ്മി.
രാവിലെയോടെയായിരുന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ എത്തിയത്. ഡബ്ല്യുസിസിയ്‌ക്കൊപ്പം നിന്നാൽ അടിയ്ക്കുമെന്ന് വിളിച്ചയാൾ പറഞ്ഞതായി ഭാഗ്യലക്ഷ്മി പറഞ്ഞു. ഫോൺവിളിച്ചയാൾ ഭാഗ്യലക്ഷ്മിയാണോ എന്ന് സൗമ്യമായി ചോദിച്ചു. ഇതിന് പിന്നാലെ അയാൾ ഭീഷണി തുടരുകയായിരുന്നു. ഇനി നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ച് നിർത്തി അടിയ്ക്കും എന്ന് പറഞ്ഞു. താൻ അത്യാവശ്യം നന്നായി മറുപടി കൊടുത്തു. ഇതോടെ അയാൾ ഫോൺ കട്ട് ചെയ്ത് പോയി എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇത് താൻ പ്രതീക്ഷിച്ചിരുന്നു. പരാതിയായി മുന്നോട്ട് തന്നെ പോകും. ആദ്യമായിട്ടാണ് തനിക്ക് ഇത്തരം അനുഭവം. നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. സൈബർ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതെല്ലം തനിക്ക് തമാശ ആയിട്ടാണ് തോന്നുന്നത് എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Discussion about this post