ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പല രോഗങ്ങൾക്കും ഏറെ ഫലപ്രദമാണ് വീട്ടുവൈദ്യമാണിത്. രുചിക്ക് വേണ്ടി ചായകളിലും നമ്മൾ ഇഞ്ചിയിടാറുണ്ട്.
ഇഞ്ചി ഇടാത്ത കറികൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സാധാരണ തൊലി കളഞ്ഞും അല്ലാതെയും ഇഞ്ചി കറികളിൽ മറ്റും ഇടാറുണ്ട്. ദഹന പ്രശ്‌നങ്ങൾക്കും ഇത് തൊലി കളഞ്ഞ് കഴിക്കുന്നു. എന്നാൽ, ഇഞ്ചിയുടെ തൊലിയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ… എന്തൊക്കെ ഗുണങ്ങളാണ് ഇഞ്ചിയുടെ തൊലിക്ക് ഉള്ളതെന്ന് നോക്കാം…
ഇഞ്ചിയുടെ തൊലി എടുത്ത് ഉണക്കി ചായപ്പൊടിയുടെ കൂടെ ചേർത്ത് വയ്ക്കുന്നത് നല്ലതാണ്. ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് ചായയ്ക്ക് നല്ല രുചി നൽകുന്നു. ഉണക്കിയ ഇഞ്ചിത്തൊലി ഇട്ട് വെള്ളം തിളപ്പിച്ച വെള്ളത്തിൽ അൽപ്പം തേൻ, നാരങ്ങാനീര്, കറുവാപ്പട്ട, എന്നിവ ചേർത്താൽ രുചിയുള്ള ഇഞ്ചി ചായ കുടിക്കാം.
നല്ലൊരു അണുനാശിനിയാണ് ഇഞ്ചി. ഇഞ്ചിയുടെ തൊലിയെടുത്ത് വിനാഗിരിയിൽ ഇട്ട് വയ്ക്കുക. കുറച്ച് ദിവസം ഇത് എടുത്ത് വച്ച ശേഷം, അരിച്ചെടുത്ത് കുപ്പിയിൽ ഒഴിച്ചുവയ്ക്കുക. അടുക്കളയും നിലവും ഒക്കെ തുടയ്ക്കാനായി ഈ മിശ്രിതം ഉപയോഗിക്കാം.
Discussion about this post