വീടുകളിൽ ഇഞ്ചി ഉപയോഗിക്കാത്ത ആളുകൾ ഉണ്ടാകില്ല. കറിയിൽ ഇടാനായും ചായയിലും വെള്ളത്തിലും എല്ലാം ഇഞ്ചി ഉപയോഗിക്കാറുണ്ട്. പല തരത്തിലുള്ള രോഗങ്ങൾക്കും ഉത്തമമായ മരുന്നാണ് ഇഞ്ചി.
മറ്റ് പച്ചക്കറികളുടെയെല്ലാം പോലെ, തൊലി കളഞ്ഞ് തന്നെയാണ് ഇഞ്ചി നാമെല്ലാം വീട്ടിൽ ഉപയോഗിക്കാറ്. കത്തി കൊണ്ടാണ് എല്ലാവരും ഇഞ്ചിയുടെ തൊലി കളയുക. എന്നാൽ, ഇങ്ങനെയല്ല ഇഞ്ചിത്തൊലി കളയുക എന്നാണ് വിദഗ്ദർ പറയുന്നത്. പല രൂപത്തിൽ ഇരിക്കുന്ന ഇഞ്ചിയുടെ തൊലി പീലർ ഇപയോഗിച്ചും കളയാൻ ബുദ്ധിമുട്ടാണ്.
പിന്നെ എങ്ങനെയാണ് ഇഞ്ചിയുടെ തൊലി കളയുക എന്നതല്ലേ.. അതിന് ഏറ്റവും ബെസ്റ്റ് മാർഗമാണ് സ്പൂൺ. കത്തി പോലെ തന്നെ സ്പൂൺ പിടിച്ച് അതിന്റെ വായ് ഭാഗം കൊണ്ട് പതിയെ ചുരണ്ടിയാൽ ഇഞ്ചിയുടെ തൊലി എളുപ്പത്തിൽ നീക്കാം. ഇങ്ങനെ തൊലി കളഞ്ഞ് ഫ്രഡ്ജിൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് എടുത്ത് ഉപയോഗിക്കാനാവും.
Discussion about this post