അമരാവതി: സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ച 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ആന്ധ്രാപ്രദേശ് ബപട്‌ലയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലബോറട്ടറി പരീക്ഷണങ്ങൾക്കിടയിലാണ് സംഭവം.
ലബോറട്ടറിയിൽ വച്ച് വിദ്യാർത്ഥികൾ ക്ലോറോക്വിൻ, നാരങ്ങ, സോഡ, സോഡിയം വാട്ടർ ലായനി എന്നിവ കാപ്പിപ്പൊടിയുമായി കലർത്തുകയായിരുന്നു. ഇതിൽ നിന്നുമുള്ള വാതകം ശ്വസിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്തത ഉണ്ടായത്. ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, സ്‌കൂളിലെ ഒരു പെൺകുട്ടി കൊണ്ടുവന്ന ടിഷ്യൂകൾ മണത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നും സംശയിക്കുന്നതായി ഇന്ത്യൻ നാവിക സേനയിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. ഇതിൽ ഉൾക്കൊണ്ടിട്ടുള്ള പദാർത്ഥത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പത്രക്കുറിപ്പിൽവ്യക്തമാക്കി.
Discussion about this post