വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചതായി ബാൾട്ടിമോറിൽ നിന്നുള്ള പാകിസ്ഥാൻ-അമേരിക്കൻ വ്യവസായിയായ സാജിദ് തരാർ . സമാനമായ ഒരു നേതാവ് പാകിസ്താനും വേണമെന്നും അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാന് ഗണ്യമായ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ദേശീയതയ്ക്ക് ഊന്നൽ നൽകി കൊണ്ടുള്ള നയം അവരുടെ നാട്ടിലും വിദേശത്തുമുള്ള ഇന്ത്യക്കാരെ, പ്രത്യേകിച്ച് അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയതായി തരാർ പറഞ്ഞു.ഇതിനെ തുടർന്ന് സുപ്രധാന സുപ്രധാന മേഖലകളിലും ഇന്ത്യക്കാർ മികവ് പുലർത്തിയെന്നും തരാർ പറഞ്ഞു.
ഒരു രാജ്യത്തിൻ്റെ വളർച്ച, അതിന് വാഷിംഗ്ടണിലെ അധികാര സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള കഴിവിൽ വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഇന്ത്യൻ ടെക് സംരംഭകരുടെ ഉയർച്ച വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന് കരുത്ത് പകർന്നു . സമാനമായ വിജയം കൈവരിക്കുന്നതിന് പാകിസ്ഥാൻ ശ്രദ്ധിക്കണമെന്നും അതിന് വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്നും തരാർ നിർദ്ദേശിച്ചു.
നരേന്ദ്ര മോദിയുടെ കീഴിൽ ഉണ്ടായ ഇന്ത്യൻ പുരോഗതി കാണിക്കുന്നത്, സമാനമായ നേതാവ് ഉയർന്നു വന്നാൽ പാകിസ്താനും പുരോഗതി പ്രാപിക്കാം എന്നാണെന്നും തരാർ വ്യക്തമാക്കി.
Discussion about this post