ന്യൂയോർക്ക്: ഭാവിയിൽ ഈ ഭൂമിയിൽ സ്ത്രീകൾ മാത്രമായിരിക്കും ഉണ്ടാകുക എന്ന് വ്യക്തമാക്കി പഠനം. പ്രത്യുൽപ്പാദനത്തിൽ സംഭവിച്ചിരിക്കുന്ന നിർണായക മാറ്റമാണ് ഇതിലേക്ക് നയിക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു. പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ആണ് നിർണായക വിവരങ്ങൾ ഉള്ളത്.
പ്രത്യുൽപ്പാദനത്തിൽ പുരുഷ ലിംഗം നിർണയിക്കുന്ന ക്രോമസോം ആണ് വൈ. ഇതിന്റെ എണ്ണം ചുരുങ്ങുന്നുവെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ചുരുങ്ങി ക്രമേണ ഈ ക്രമസോം അപ്രത്യക്ഷമായേക്കാം. എക്‌സ് ക്രോമസോം മാത്രമായിരിക്കും അപ്പോൾ ഉണ്ടാകുക. സ്ത്രീ ലിംഗം നിർണയിക്കുന്ന ക്രോമസോമുകൾ ആണ് എക്‌സ്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമായിരിക്കും ഭൂമിയിൽ ജനിച്ച് വീഴുക.
വൈ ക്രോമസോം ചുരുങ്ങുന്നതോടെ ജനിക്കുന്ന ആൺകുട്ടികളുടെ എണ്ണത്തിൽ കുറവ് വരും. ഈ ക്രോമസോം ഇല്ലാതാകുന്നതോട് കൂടി പെൺകുട്ടികൾ മാത്രമായിരിക്കും ഭൂമിയിൽ അവശേഷിക്കുക. അതേസമയം ഈ പഠനം ഗവേഷകരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്ലാറ്റിപ്പസിനെ ഉദാഹരണമായി മുന്നോട്ട് വച്ചുകൊണ്ടാണ് ഈ ആശങ്കകൾ ഗവേഷകർ പങ്കുവയ്ക്കുന്നത്.
Discussion about this post