തിരുവനന്തപുരം: സംവിധായകൻ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടൻ. സംവിധായകൻ തുടയിൽ കൈവച്ചുവെന്നാണ് നവജിത് നാരായണന്റെ ആരോപണം. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സിനിമയിൽ അവസരം ചോദിച്ചെത്തിയ തനിക്കും സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായി. തനിക്ക് വർഷങ്ങളായി അറിയാവുന്ന ഒരു സംവിധായകനിൽ നിന്നും എന്നായിരുന്നു ദുരനുഭവം നേരിട്ടത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം.
ഫ്‌ളാറ്റിൽ എത്തിയ താനും സംവിധായകനും സംസാരിക്കാൻ ആരംഭിച്ചു. സിനിമയിൽ അവസരം നൽകിയാൽ തനിക്ക് എന്താണ് ഗുണമെന്ന് ആയിരുന്നു അദ്ദേഹം തന്നോട് ചോദിച്ചത്. ഇതിനിടെ തന്റെ തുടയിൽ കൈകൊണ്ട് പിടിക്കുകയും ചെയ്തു. ഉദ്ദേശം ശരിയല്ലെന്ന് വ്യക്തമായതോടെ തനിക്ക് ഇതിലൊന്നും താത്പര്യം ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇത് കേട്ടഭാവം ഉണ്ടായിരുന്നില്ല. മുഖത്ത് അടിവച്ച് കൊടുത്താണ് മുറിയിൽ നിന്നും ഇറങ്ങി പോയത് എന്നും നവജിത്ത് കൂട്ടിച്ചേർത്തു.
Discussion about this post