അമീര്‍ ഖാന്‍ നായകനായി എത്തിയ ലാല്‍ സിംഗ് ഛദ്ധ എന്ന ചിത്രത്തിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് അംഗീകരിച്ചു അമീര്‍ ഖാന്‍. സിനിമയിലെ പ്രകടനം എല്ലാം അതാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. ഇതാണ് സിനിമയുടെ പരാജയത്തിനും കാരണമെന്നും താരം വ്യക്തമാക്കി.
സിത്താരെ സമീൻ പാറില്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും അമീര്‍ കൂട്ടിചേര്‍ത്തു.
1994ല്‍ പുറത്തിറങ്ങിയ ‘ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. അന്ന് ചിത്രം വൻ ഹിറ്റായിരുന്നു.
കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. അമീര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Discussion about this post