എറണാകുളം : അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നും സ്വാഗതാർഹമാണെന്നും നടി ഭാഗ്യലക്ഷ്മി . ഈ കൂട്ട രാജി കൊണ്ട് മാത്രമായില്ല. തുടർനടപടികൾ കൂടി ഉണ്ടാകണം എന്നും നടി പറഞ്ഞു.
ഓരോ ദിവസവും പുതിയ പുതിയ പേരുകൾ വന്നുകൊണ്ടിരിക്കുകാണ് . ഇത്രയും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ രാജി വയ്‌ക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ് . സത്യാവസ്ഥ പുറത്തുകൊണ്ടു വരേണ്ടതും ഉത്തരവാദിത്വം ആണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അമ്മയിൽ പുതിയ ഭാരവാഹികൾ 50 ശതമാനം സ്ത്രീകൾ ആകണം. നിലവിൽ പരാതി പറഞ്ഞവർ പോലീസിന് മുന്നിലും പരാതി നൽകണം. നിയമത്തിൻറെ അവസാന വഴിയും തേടണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സംഘടനയുടെ തലപ്പത്തിരിക്കുന്നവർ അവർ നിരപരാധിയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തണം. ആരോപണ വിധേയനായവർ അന്വേഷണവുമായി സഹകരിക്കണം. ആരോപണം ഉന്നയിക്കുന്നവർ, അവർ പറയുന്ന കാര്യങ്ങളിൽ സത്യസന്ധത ഉണ്ടെങ്കിൽ കേടതിവരെ കൂടെനിന്ന് സഹകരിക്കണം എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും അമ്മയിൽ നിന്ന് രാജിവച്ചു. സംഘടനയുടെ 17 അംഗ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു.
Discussion about this post