മനുഷ്യന്റെ ജോലികൾ എളുപ്പമാക്കുന്നതിൽ കമ്പ്യൂട്ടറുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നത്തെ മനുഷ്യന്റെ വളർച്ചയ്ക്ക് കമ്പ്യൂട്ടറെന്ന അധുനിക തലച്ചോറ് നിർണായകമായി. ഒരു റൂം മുഴുവൻ നിറഞ്ഞ് നിന്നിരുന്ന കമ്പ്യൂട്ടറുകൾ ടെക്‌നോളജി വളർച്ച പ്രാപിക്കുന്നതിന് അനുസരിച്ച് കുഞ്ഞനായി. പ്രതാപകാലത്തെ ഓർമ്മയ്ക്ക് മ്യൂസിയങ്ങളിൽ കമ്പ്യൂട്ടറുകൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ കോടികൾ വില കിട്ടിയ ഒരു കമ്പ്യൂട്ടറിന്റെ കഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആപ്പിൾ 1 കമ്പ്യൂട്ടറാണ് താരം. ടെക് ഭീമന്റെ യുഎസിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള ഒരു ലേല സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ച ലേലത്തിൽ ഇക്കൂട്ടത്തിൽ ഒരു Apple-1 കംപ്യൂട്ടറിന് 315,914 ഡോളർ (ഏകദേശം 2.6 കോടി രൂപ) ലഭിച്ചിരിക്കുന്നു. വോസ്നിയാക്കും സ്റ്റീവ് ജോബ്‌സും ചേർന്ന് നിർമ്മിച്ച ഈ കംപ്യൂട്ടർ ആദ്യ ആപ്ലിക്കേഷൻസ് എൻജീനിയറായ ഡാന റെഡിങ്ടണിന് സമ്മാനിച്ചതാണ്.
അടുത്തിടെ നടന്ന ലേലത്തിലെല്ലാം അമ്പരപ്പിക്കുന്ന വിലയ്ക്കാണ് ഈ സീരീസിലെ ആപ്പിൾ 1 കംപ്യൂട്ടറുകളെല്ലാം വിറ്റുപോയത്. 4,42,118 ഡോളറിലാണ് 2022ൽ നടന്ന ലേലത്തിൽ ലഭിച്ചത്
1976 ൽ സ്റ്റീവ് ജോബ്സ്, സ്റ്റീവ് വോസ്നിയാക്, റൊണാൾഡ് വെയ്ൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ ആദ്യ ഉൽപ്പന്നമായിരുന്നു ആപ്പിൾ I.1976-ൽ പുറത്തിറങ്ങിയ Apple I-നെ വോസ്നിയാക് രൂപകല്പന ചെയ്യുകയും കൈകൊണ്ട് നിർമ്മിക്കുകയും ചെയ്തു. ടെക്സ്റ്റ് പ്രദർശിപ്പിക്കുന്നതിന് അധിക സർക്യൂട്ട് ആവശ്യമില്ലാത്ത ഒരു മൈക്രോ കംപ്യൂട്ടറായിരുന്നു, അക്കാലത്തെ മറ്റ് കംപ്യൂട്ടറുകളിൽ നിന്ന് ഇത് ഒരു വലിയ മുന്നേറ്റമായിരുന്നു. ചില സവിശേഷതകൾ ഇതാ: പ്രൊസസ്സർ: 1.023 MHz റാം: 4 കെബി, 8 കെബി അല്ലെങ്കിൽ 48 കെബി വരെ വികസിപ്പിക്കാം മദർബോർഡ്: ഏകദേശം 60 ചിപ്പുകളുള്ള ഒറ്റ, പ്രീ-അസംബിൾഡ് മദർബോർഡ് കാസറ്റ് ടേപ്പ് ഇന്റർഫെയ്‌സ്: പ്രോഗ്രാം ഡാറ്റ സംരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിച്ചു, അത് ഫ്‌ലോപ്പി ഡിസ്‌കിന്റെ മുൻഗാമിയായിരുന്നു
Discussion about this post