കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് ഭരണസമിതി രാജിവച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനെ നിർദ്ദേശിച്ച് നടി ശ്വേത മേനോൻ. മോഹൻലാലിന് പകരക്കാരനായാണ് നടി പൃഥ്വിരാജിന്റെ പേര് നിർദ്ദേശിച്ചത്.
അമ്മയിൽ ഒരുപാടു മാറ്റങ്ങൾ വരണം. വരാൻ പോകുന്ന ഭാരവാഹികൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. പുതുമ വേണം. പുതുതലമുറയൊക്കെ വരട്ടെ. മൂന്നുനാലുമാസം മുമ്പ് ഞാനൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ?ഭാവിയിൽ പൃഥ്വിരാജിനെ അമ്മ പ്രസിഡന്റായി കാണണമെന്ന്. അതിനുള്ള കഴിവും പ്രാപ്തിയും അവനുണ്ട്. ആരാ വരികയെന്നറിയില്ല. എന്നാലും രാജു വരട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നുവെന്ന് ശ്വേത വ്യക്തമാക്കി.
ലാലേട്ടനെ പോലെയുള്ള ഒരാൾക്ക് ഇത്ര വലിയൊരു മാനസികസമ്മർദം നേരിടേണ്ടിവരികയെന്നത് വ്യക്തിപരമായി ഏറെ വിഷമം തോന്നുന്നുണ്ട്. കമ്മിറ്റി മുഴുവനും രാജിവെച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്തായാലും അമ്മ നന്നായി മുന്നോട്ടുപോകണം. നല്ല ആൾക്കാർ വരണം. ഒരുപാട് പേർ സഹായം പ്രതീക്ഷിക്കുന്ന സംഘടനയാണ്. പുതിയ നല്ല ഭാരവാഹികൾ വരട്ടെ.
Discussion about this post