ഇന്നത്തെ കാലത്ത് എല്ലാവരുടെയും പ്രശ്നമാണ് നര. പല തരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം ഇല്ലാതാകുന്ന അവസ്ഥയാണ് എല്ലാവരും നേരിടുന്നത്. എന്നാൽ കെമിക്കല്‍ ഉത്പന്നങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇനി മുടി കറുപ്പിക്കാം. വീട്ടില്‍ ഉള്ള ചില വസ്തുതകള്‍ കൊണ്ട് തന്നെ.
എന്തൊക്കെയാണ് അവയെന്ന് അല്ലെ… കുരുമുളകും നാരങ്ങയും ഈ അത്ഭുത വസ്തുക്കള്‍. മുടിക്ക് ആരോഗ്യം നല്‍കുന്ന മികച്ച ഒരു സുഗന്ധം വ്യഞ്ജനമാണ് കുരുമുളക്. ഇത് മുടിക്ക് സ്വാഭാവിക നിറം നല്‍കുന്നതിനോടൊപ്പം മുടിയുടെ വളര്‍ച്ചയെയും സഹായിക്കുന്നു.
എങ്ങനെയാണ് ഇത് തയ്യാറാക്കുക എന്ന് നോക്കാം..
അതിനായി ആദ്യം ഒരു സ്പൂണ്‍ പൊടിച്ച കുരുമുളകും നാരങ്ങ നീരും അര കപ്പ് തൈരും തമ്മില്‍ യോജിപ്പിക്കുക. ഇത് തല മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിന് പിന്നാലെ തല നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം ഇത് തലയില്‍ വച്ചതിന് ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യണം.
Discussion about this post