ഇസ്ലാമാബാദ് :പാകിസ്ഥാനിൽ വ്യാപക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ബലൂചിസ്താൻ വിമോചന പോരാളികൾ. ബലൂചിസ്ഥാൻ വിമോചന പ്രസ്ഥാനമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാകിസ്താനിൽ ചൊവ്വാഴ്ച നടന്ന കനത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും “ഇതിലും തീവ്രവും വ്യാപകവുമായ” ആക്രമണങ്ങൾ തുടർന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിലാണ് ബി.എൽ.എ. അഥവാ ബലൂചിസ്താൻ ലിബറേഷൻ ആർമി. വിഭജന കാലത്ത് തങ്ങളുടെ അനുവാദമില്ലാതെയാണ് ബലൂചിസ്താനെ പാകിസ്താനിൽ ലയിപ്പിച്ചത് എന്നാണ് ബലൂചികൾ തുറന്നു പറയുന്നത്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). തിങ്കളാഴ്ച ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബി.എൽ.എ നടത്തിയ ആക്രമണങ്ങളിൽ 73 പേരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയ്ക്ക് പുറത്തുള്ളവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് ലക്‌ഷ്യം വച്ചിരുന്നത്. 800ഓളം അംഗങ്ങൾ ചേർന്നാണ് ബോംബാക്രമണങ്ങളും വെടിവയ്പും നടത്തിയതെന്നും ബി.എൽ.എ അറിയിച്ചു
Discussion about this post