എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ തുടര്‍ന്നുള്ള താരസംഘടനായ അമ്മയിലെ കൂട്ടരാജിയില്‍ ഭിന്നത കൂട്ടരാജിയിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് നടി അനന്യ വ്യക്തമാക്കി. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കുകയായിരുന്നു എന്നും നടി കൂട്ടിചേര്‍ത്തു.
മറ്റ് മൂന്ന് പേരുടെ കാര്യം താൻ പറയുന്നില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മിറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നില്‍ക്കുകയാണ് ചെയ്തത് എന്നും അവര്‍ പറഞ്ഞു.
ടൊവിനോ തോമസ്, വിനു മോഹൻ, സരയൂ എന്നിവരും രാജി തീരുമാനത്തെ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു. രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് ആയിരുന്നു നടി സരയു രാജിയില്‍ പ്രതികരിച്ചത്.
ഇങ്ങനെ രാജി വക്കുന്നത് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കും. അമ്മയിലെ വനിതാ അംഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപങ്ങൾക്കും ആരോപണത്തിനും മറുപടി പറയാതെ പോവുന്നത് വനിതാ അംഗമെന്ന നിലയിൽ വ്യക്തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണ് എന്നും സരയു കൂട്ടിച്ചേര്‍ത്തു.
Discussion about this post