കൊച്ചി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത് സരിതയുമായി ചെയ്ത മുഖാമുഖം എന്ന ഇന്റർവ്യൂവാണ് വർഷങ്ങൾക്ക് വൈറലാവുന്നത്.മേതിൽ ദേവികയുമായുള്ള രണ്ടാം വിവാഹ സമയത്താണ് സരിത മുകേഷിനെതിരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ലെ. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം.മദ്യപാനവും ഗാർഹിക പീഡനവും പതിവായിരുന്നെന്നും സരിത പറഞ്ഞു.
‘ഇത്തരം കാര്യങ്ങൾ പുറത്ത് പറയാൻ എനിക്ക് തന്നെ നാണക്കേടാണ്. സിനിമയിലൊക്കെയാണ് ഇങ്ങനെ നടക്കുന്നത് കണ്ടത്. യാഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ ഉണ്ടെന്നത് എനിക്ക് അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. പ്രശ്‌നങ്ങൾ നിരവധി ഉണ്ടായിട്ടും ഞാൻ പലതും ആരോടും തുറന്ന് പറഞ്ഞില്ല.മാദ്ധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാൻ. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്‌ളാദമഭിനയിച്ച് ഫോട്ടോസെടുക്കും. ഈ കുടുംബപ്രശ്‌നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു.ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് എന്നെങ്കിലും അദ്ദേഹത്തിന് തോന്നുമെന്ന് ഞാൻ കരുതിയിരുന്നു’ സരിത പറയുന്നു.
ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെൻറെ വയറ്റിൽ ചവിട്ടിയപ്പോൾ ഞാൻ മുറ്റത്തേക്കു വീണു. വീണപ്പോൾ ഞാൻ കരഞ്ഞു.. അത്തരം സന്ദർഭങ്ങളിൽ ‘ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ‘ എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കൽ ഞാൻ നിറ ഗർഭിണിയായിരിക്കെ ഒമ്പതാം മാസത്തിൽ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറിൽ കയറാനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാൻ കാറിനു പിറകെ ഓടി താഴെ വീണു.. ഞാൻ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു.. കരയുന്നത് കണ്ടാൽ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു.. ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ ‘എന്താണ് വൈകിയത് ‘ എന്നൊരു ചോദ്യം തീർത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാൻ ചോദിച്ചതിന് അദ്ദേഹം മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മർദ്ദിച്ചു..
എന്റെ അച്ഛൻ മരിച്ചതിന് ശേഷം ഞാൻ അച്ഛനായി കണ്ടത് അമ്മായിഅച്ഛനെയാണ്. അദ്ദേഹത്തിന് കൊടുത്ത ഉറപ്പ് കാരണമാണ് ഞാൻ അന്നൊന്നും പോലീസിൽ പരാതി നൽകാതിരുന്നത്. അദ്ദേഹം മരിക്കുന്നത് വരെ ആ ഉറപ്പ് ഞാൻ പാലിച്ചു. അവരുടെ വീട്ടിലെ ജോലിക്കാരുടെ മുമ്പിലൊക്കെ വെച്ച് എന്നെ ഒരുപാട് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. എന്റെ മോൻ ശരിയല്ലെന്ന് എനിക്ക് അറിയാം. പുറത്ത് ഈ വിവരം അറിയരുത്. മോൾ സഹിക്ക് എന്ന് കൈപിടിച്ച് പറഞ്ഞു. ആ ഉറപ്പ് ഞാൻ ഇന്നാണ് ഭേദിക്കുന്നത്. നിശബ്ദത പാലിച്ച് ഇരുന്നാൽ എന്നെ തന്നെ തെറ്റിദ്ധരിക്കും എന്നുള്ളതുകൊണ്ടാണ് കാര്യങ്ങൾ തുറന്ന് പറയുന്നത്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.
Discussion about this post