പാറ്റ പല്ലി ഉറുമ്പ് ഇവയുടെയെല്ലാം ശല്യം അനുഭവിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ വൃത്തിയില്ലായ്മയും ആഹാര അവിശ്ടങ്ങൾ എന്നിവ കൊണ്ടാണ് ഇവയെല്ലാം വീട്ടിൽ കയറി കൂടുന്നത് എന്നാണ് പറയുന്നത്. എത്ര വൃത്തിയാക്കിയിട്ടും ഉറുമ്പ് പാറ്റ എന്നിവയുടെ ശല്യം കുറയുന്നില്ലാല്ലോ … വഴിയുണ്ട്. വെറും രണ്ട് മിനിറ്റ് മാറ്റി വച്ചാൽ മതി. അതും മൂന്ന് സാധനങ്ങൾ മാത്രം മതി. കർപ്പൂരം, കല്ലുപ്പ്, ചൂടുവെള്ളം എന്നിവയാണ് ഇതിനായി വേണ്ടത് .
മൂന്ന് ടേബിൾ സ്പൂൺ കല്ലുപ്പും ഇരുപത് കർപ്പുരവും എടുക്കു. ശേഷം മിക്‌സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക . ഇനി ഈ മിക്‌സ് ഒരു ടേബിൾ സ്പൂണിൽ എടുക്കുക. അതിലേക്ക് അരഗ്ലാസ് ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നന്നായി യോജിപ്പിക്കുക. ഇനി ഒരു സ്പ്രേ ബോട്ടിൽ എടുത്ത് ഈ വെള്ളം അതിലൊഴിക്കാം . (കർപ്പൂരത്തിന്റെ മണം മിക്‌സിയുടെ ജാറിൽ നിന്ന് മാറ്റാനായി കുറച്ച് ബേക്കിംഗ് സോഡയും ഇളം ചൂടുവെള്ളവും ഒഴിച്ച് നന്നായി തേച്ചു കഴുകിയാൽ മതി) .
രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് കിച്ചൺ സിങ്ക്, സ്റ്റൗ അടക്കമുള്ള വൃത്തിയാക്കുക . ശേഷം ഈ മിശ്രിതം സ്പ്രേ ചെയ്യുക. ഇതുവഴി പാറ്റയുടെയും പല്ലിയുടെയും ഉറുമ്പിന്റെയുമൊക്കെ ശല്യം മാറിക്കിട്ടും . കൂടാതെ നിലം തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് ഉപ്പ് കർപ്പൂരം മിക്‌സ് ഇട്ടുകൊടുക്കുക. ശേഷം നിലം തുടച്ചാൽ പ്രാണി ശല്യം മാറും.
Discussion about this post