ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. യാത്ര ചിലവും സൗകര്യങ്ങളും എല്ലാം കണക്കിലെടുത്തുകൊണ്ടാണ് നാം ഈ യാത്രാ മാർഗ്ഗം തിരഞ്ഞെടുക്കാറ്. ദിവസങ്ങൾ നീണ്ട യാത്രകൾ വേണ്ടിവരുമ്പോൾ റിസർവേഷൻ കോച്ചുകൾ ആയിരിക്കും തിരഞ്ഞെടുക്കുക.
റിസർവേഷൻ കോച്ചുകളിൽ കിടന്നുറങ്ങാൻ ഹോട്ടൽ മുറിയിലേതിന് സമാനമായ സൗകര്യങ്ങൾ ആണ് റെയിൽവേ യാത്രികർക്ക് നൽകുന്നത്. ബെഡ്ഷീറ്റ്, പുതപ്പ്, തലയണ തുടങ്ങി എല്ലാം റെയിൽവേ നൽകും. എന്നാൽ വെളുത്ത നിറത്തിലുള്ള ബെഡ് ഷീറ്റുകൾ മാത്രമാണ് റെയിൽവേ കിടക്കാനായി വിരിച്ച് നൽകാറുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ വെളുത്ത നിറത്തിലുള്ള ഷീറ്റുകൾ മാത്രം നൽകുന്നത്?. വേറെ നിറങ്ങൾ നൽകാത്തത് എന്താണ്?. അതിന് പിന്നിൽ ഒരു കാരണം ഉണ്ട്.
വൃത്തിയും ശുചിത്വവും വ്യക്തമാക്കുന്നതിന് വേണ്ടിയാണ് റെയിൽവേ വെളുത്ത നിറത്തിലുള്ള ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നത്. വെളുത്ത നിറത്തിൽ അഴുക്ക് പറ്റിയാൽ പെട്ടെന്ന് അറിയാൻ പറ്റും. ഇത് തീവണ്ടികളിലെ വൃത്തിയും ശുചിത്വവും കൃത്യതയോടെ പാലിക്കാൻ ജീവനക്കാരെ സഹായിക്കും. ഒരു പ്രൊഫഷണൽ ലുക്ക് നൽകാനും വെള്ള നിറത്തിന് കഴിയും.
വെളുത്ത നിറം പൊതുവെ മനസിന് ശാന്തത നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാൻ യാത്രികർക്ക് കഴിയുന്നു. വെളുത്ത നിറത്തിലുള്ള തുണികൾ കൈകാര്യം ചെയ്യാനും എളുപ്പമാണ്. എത്ര തന്നെ കഴുകിയാലും വെളുത്ത നിറം നരയ്ക്കില്ല. യാത്രികർക്ക് ശുചിത്വവും രസകരവുമായ യാത്ര പ്രധാനം ചെയ്യുകയാണ് വെള്ള ബെഡ്ഷീറ്റുകൾ വഴി റെയിൽവേ ലക്ഷ്യമിടുന്നത്.
Discussion about this post