പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് അകാലനര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല തരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതോടെ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാകും എന്നത് മറ്റൊരു ദുഖകരമായ കാര്യമാണ്. പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടി നരയ്ക്കാനുള്ള പ്രധാന കാരണങ്ങളാണ്.
നരച്ചമുടി ഒന്നോ രണ്ടോ വരുമ്പോൾ തന്നെ പിഴുതുകളയാനുള്ള ത്വര ആളുകൾക്കിടയിൽ ഉണ്ടാവാറുണ്ട്.എന്നാൽ നരച്ച ഒരു മുടി പിഴുത് കളഞ്ഞാൽ പിന്നീട് മൂന്നോ നാലോ നരച്ച മുടി ആ സ്ഥാനത്ത് ഉണ്ടാവും എന്ന വിശ്വാസം നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ കൂടുതൽ നരച്ച മുടി ഉണ്ടാവാൻ കാരണം മുടി പിഴുത് കളയുന്നതല്ല. അത് പ്രകൃത്യാ തന്നെ ഉണ്ടാവുന്നതാണ്.ഒരു രോമകൂപത്തിൽ നിന്ന് ഒരുമുടിയിഴ മാത്രമേ വളരൂ. അതിൽ നിന്ന് ഒന്നിൽക്കൂടുതൽ മുടിയിഴകൾ വളരുക അസംഭവ്യമാണ്.
നരച്ച മുടി പിഴുത് കളയുന്നത് മറ്റ് മുടികൾ നരയ്ക്കുന്നത് തടയാൻ കഴിയില്ല. ആ മുടി വലിച്ച് പൊട്ടിച്ചാൽ അത് നമ്മുടെ മുടിയുടെ വേരിനെ മോശമായി ബാധിക്കും. മുടി കൊഴിയാൻ കാരണം ആകും. ഏറ്റവും നല്ല കാര്യം അത് പിഴുതെടുക്കാതെയിരിക്കാം എന്നതാണ്.
Discussion about this post