കൊൽക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിനു ശേഷം ഉള്ള സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നില്ലെന്ന് ബംഗാളി നടി. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും നടി പറഞ്ഞു. ഫേസ്ബുക്കിലൂടെ ഇത് വിവരിച്ചുള്ള കുറിപ്പും അവര്‍ പങ്കു വച്ചിട്ടുണ്ട്.
ഇപ്പോള്‍ ഉള്ള സമ്മര്‍ദ്ദം സഹിക്കാൻ കഴിയുന്നില്ലെന്ന് താരം കുറിപ്പില്‍ പറയുന്നു. തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണ്. ആരും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നും നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച വൈകീട്ടോടെ ഇമെയില്‍ ആയാണ് നടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ആണ് പരാതിയില്‍ പറയുന്നത്.
Discussion about this post