വയനാട്: രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു. സംഭവത്തില്‍ സീരിയൽ നടിമായ സുകു, ഇടനിലക്കാരിയായ ആശാവർക്കർ എന്നിവർ ഉള്‍പ്പെടെ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച ദമ്പതികളായ മായ സുകു, സുകു എന്നിവർക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശികളാണ് ദമ്പതികൾ.
സംഭവത്തെ തുടര്‍ന്ന്, ആശാവർക്കർ ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വയനാട് സ്വദേശിയായ യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇവർ വിറ്റത്. ഓഗസ്റ്റ് 11നാണ് വയനാട്ടിൽ നിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ പോലീസ്, ചൈൽഡ് വെൽഫയർ കമ്മിറ്റിയെ(സിഡബ്ല്യുസി) വിവരം അറിയിക്കുകയായിരുന്നു. സിഡബ്ല്യുസി ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
തുടർന്ന് കുട്ടിയേയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ വാങ്ങിയ ദമ്പതികളോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുണ്ട്. കുഞ്ഞിനെ സിഡബ്ല്യുസി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post