ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ടെർമിനൽ 1-ന് മുന്നിൽ ശുചി മുറിക്ക് അടുത്ത് വച്ച് ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്.
രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശാണ് കൊലപാതകം നടത്തിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിൽ വച്ച് പ്രതി രാമകൃഷ്ണയെ ആക്രമിക്കുകയും കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post