നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറയും. നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നിരിക്കുകയാണിപ്പോൾ.ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും നടിയുടെ മൊഴിയിൽ പറയുന്നു.
2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് ഞാൻ മറുപടി നൽകി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തി.
നാളെ രാവിലെ 11 മണിക്ക് കേസിൻ്റെ വിചാരണ നടപടികള്‍ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക. നടിയോടുള്ള വ്യക്തി വിരോധത്തിൻ്റെ പേരില്‍ ക്വട്ടേഷൻ കൊടുത്തുവെന്നാണ് നടൻ ദിലീപിനെതിരായ കേസ്. കേസില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്.പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം 10 പ്രതികളാണ് കേസില്‍ ആകെ ഉള്‍പ്പെട്ടിട്ടുള്ളത്.
2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. 2017 ല്‍ ഗോവയില്‍ ഒരു സിനിമയുടെ ഷൂട്ടിലായിരുന്ന സമയത്ത് നടിയെ അതിക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് നടന്നില്ല. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നുവെന്ന് വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.










Discussion about this post