ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്സോ കേസ്.പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതിൽ എച്ച് ദിലീപിനെതിരെയാണ് (42) നൂറനാട് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ ഒളിവിലാണ്.
സ്‌കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കി. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബസ്സ്‌റ്റോപ്പിനു സമീപം ഇറക്കിവിട്ടു. സ്‌കൂളിലെത്തിയ കുട്ടി സഹപാഠികളെയും അദ്ധ്യാപകരെയും വിവരമറിയിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിലറിയിക്കുകയായിരുന്നു.










Discussion about this post