2026 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി ഇന്ത്യൻ ഇതിഹാസം എംഎസ് ധോണിയെ മുൻ ബാറ്റ്സ്മാൻ മുരളി വിജയ് പ്രശംസിച്ചു. വരാനിരിക്കുന്ന സീസണ് മുമ്പ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) നിലനിർത്തുക ആയിരുന്നു. സിഎസ്‌കെയ്‌ക്കായി എട്ട് ഐപിഎൽ സീസണുകൾ മുരളി വിജയ് ധോണിക്കൊപ്പം കളിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യൻ ടീമിലും അദ്ദേഹത്തിന്റെ സഹതാരമായിരുന്നു.
ധോണിക്ക് സ്വാഭാവികവും അതുല്യവുമായ വ്യക്തിത്വമുണ്ടെന്ന് മുരളി വിജയ് പറഞ്ഞു. 2007 ടി 20 ലോകകപ്പിന്റെ അവസാന ഓവറിൽ ജോഗീന്ദർ ശർമ്മയ്ക്ക് പന്ത് നൽകിയത് പോലുള്ള ധോണിയുടെ ഔട്ട്-ഓഫ്-ദി-ബോക്സ് ചിന്താഗതി അദ്ദേഹം ഇതിനായി എടുത്തുകാണിച്ചു. ധോണി ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം ഉണ്ടെന്നും വിജയ് പറഞ്ഞു.
“ധോണി വളരെ അതുല്യനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. ആർക്കും വന്ന് അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യാൻ കഴിയില്ല. അദ്ദേഹം വളരെ ശക്തനായ വ്യക്തിയായിരുന്നു. അദ്ദേഹം കളിയിൽ ആധിപത്യം സ്ഥാപിച്ച രീതിയും അത് ഏറ്റെടുത്ത രീതിയും കണക്കിലെടുക്കുമ്പോൾ, നമുക്ക് അത് മനസിലാകും. ആ സിക്സറുകൾ പറത്തിയ രീതി കണക്കിലെടുക്കുമ്പോൾ, വലംകൈയ്യൻ എന്ന നിലയിൽ മറ്റാർക്കും ആ റേഞ്ച് ലഭിച്ചുവെന്ന് ഞാൻ കരുതുന്നില്ല. അവസാന ഓവർ അദ്ദേഹം ജോഗീന്ദറിന് നൽകി, ഞങ്ങൾ അങ്ങനെ ചെയ്യാറില്ല. സീനിയർ എന്ന നിലയിൽ ഹർഭജന് ഒരു ഓവർ നൽകാൻ അവസരം ഉണ്ടായിട്ടും അയാളത് ചെയ്തില്ല. ആ തീരുമാനമാണ് ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്തത്. അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നാമെല്ലാവരും അഭിമാനിക്കണം,” തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ അദ്ദേഹം പറഞ്ഞു.
സിഎസ്‌കെയുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ധോണി എങ്ങനെയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയതെന്നും മുൻ താരം പറഞ്ഞു.”എംഎസ് ഞങ്ങൾക്ക് മനോഹരമായ റോളുകൾ നൽകി. റൺസ് നേടുക എന്നതായിരുന്നു എന്റെ റോൾ, അല്ലെങ്കിൽ എന്നെ ഒഴിവാക്കും, തമാശയ്ക്ക് പറഞ്ഞതാണ്. മാത്യു ഹെയ്ഡനൊപ്പം ആയിരുന്നു ഞാൻ ഓപ്പൺ ചെയ്തത്. മുരളീധരൻ ഉണ്ടായിരുന്നു ടീമിൽ. കാര്യങ്ങൾ രസകരമായിരുന്നു. എംഎസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുമായിരുന്നു. അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു. ആശയവിനിമയത്തിലും ശരീരഭാഷയിലും അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് വ്യക്തമായിരുന്നു. ആ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് അതിശയകരമായിരുന്നു.”
ഐപിഎല്ലിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ചെന്നൈ 5 ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.













Discussion about this post