എറണാകുളം: പൃഥ്വിരാജ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ബോക്‌സ്ഓഫീസ് ഹിറ്റ് ആയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ അഭിനയിച്ച ജഗദീഷിനെയും ബൈജു സന്തോഷിനെയും കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്.
തനിക്ക് ചെറുപ്പം മുതൽ അറിയാവുന്ന നടന്മാരാണ് ജഗദീഷും ബൈജുവും എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇപ്പോഴും സംവിധായകർക്ക് അനുസരിച്ച് ഇവർ അഭിനയ രീതികൾ മാറ്റുന്നത് തനിക്കും ഒരു പാഠമാണ്. എടുത്ത് പറയേണ്ട രണ്ട് പേരാണ് ഇവർ, പ്രായം കൂടും തോറും ഷർട്ടിന്റെ ഡിസൈൻ കൂടിവരുന്ന ജഗദീഷേട്ടനും പ്രായം കൂടുംതോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും. തന്നെ ചെറുപ്പം മുതൽ കാണുന്നവരാണ് ഇവർ. ഇന്നും അവരോടൊപ്പം സജീവമായി അഭിനയിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
പുതിയ പിള്ളേരുടെ കൂടെ സിനിമ ചെയ്യുമ്പോൾ ജഗദീഷേട്ടൻ അവരുടെ വൈബിലുള്ള ആളായി മാറുന്നു. വിപിൻ ദാസിന്റെ സിനിമയിലാണ് ബൈജു ചേട്ടൻ അഭിനയിക്കുന്നതെങ്കിൽ ഗ്രാമറിലുള്ള ആക്ടറാായി മാറും. തനിക്കും അതുപോലെ ആകാൻ കഴിയണമെന്നാണ് പ്രർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post