തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടി രൂപശ്രീയ്ക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ഷക്കീല. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന് രൂപശ്രീയെ രക്ഷിച്ചത് താൻ ആയിരുന്നുവെന്നും ഷക്കീല പറഞ്ഞു.
താൻ അഭിനയിച്ച സിനിമയിൽ രൂപശ്രീ ആയിരുന്നു നായിക. രൂപശ്രീയ്ക്ക് താമസിക്കാൻ അനുവദിച്ച മുറിയുടെ എതിർവശത്ത് ആയിരുന്നു തന്റെ റൂം. രാത്രി രൂപശ്രീയുടെ മുറിയുടെ കതിൽ തട്ടുന്ന ശബ്ദംകേട്ട് പുറത്തുവന്നു. അന്ന് താനാണ് ആ പ്രശ്‌നത്തിൽ ഇടപെട്ട് രൂപശ്രീയെ രക്ഷിച്ചത്. സിനിമയുടെ പേര് തനിക്ക് ഓർമ്മയില്ല. അതിൽ കലാഭവൻ മണിയും ഉണ്ടായിരുന്നുവെന്നും ഷക്കീല പറഞ്ഞു.
രേഷ്മ, മറിയ എന്നിവർ തങ്ങൾ നേരിട്ട ദുരിതങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. നഗ്നരായി അഭിനയിച്ച് കഴിഞ്ഞാൽ സംവിധായകർക്ക് ഇവരെ വേണം. ഇത് നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഇവരെന്നോട് കരഞ്ഞ് പറഞ്ഞു. ഇതിന് പിന്നാലെ താൻ സംവിധായകന് താക്കീത് നൽകി.
നമ്മൾ അനുവദിക്കാതെ ആരും നമ്മുടെ ശരീരത്തിൽ സ്പർശിക്കില്ല. അത് സ്ത്രീകളും ശ്രദ്ധിക്കണം. ആണുങ്ങൾ പട്ടികളാണ്. അവർ ഏത് പെൺപട്ടികളുടെ പിന്നാലെയും പോകും. നമ്മൾ സ്വയം ഒരു പെൺപട്ടി ആകാതെ ഇരിക്കണം എന്നും ഷക്കീല കൂട്ടിച്ചേർത്തു.
Discussion about this post