ന്യൂഡൽഹി: ആശയവിനിമയത്തിന്റെ പ്രധാന്യം മന്ത്രിമാരോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം പോലെ തന്നെ ജനങ്ങളുമായും കൃത്യമായി ആശയവിനിമയം നടത്തണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഭരണനിർവ്വഹണത്തിൽ ആശയവിനിമയത്തിന് വലിയ പ്രാധാന്യം ആണ് ഉള്ളത്. വകുപ്പുകൾ തമ്മിലും, ഉന്നത ഉദ്യോഗസ്ഥർ തമ്മിലും ആശയവിനിമയം നടക്കുന്നത് പോലെ തന്നെ പ്രധാനമാണ് ജനങ്ങളോടുള്ള ആശയവിനിമയവും. ആളുകളുമായി കാര്യങ്ങൾ കൃത്യമായി ആശയവിനിമയം ചെയ്യാൻ വകുപ്പുകൾക്ക് കഴിയണം. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിപ്പ് അപ്പപ്പോൾ തന്നെ കൃത്യമായി ജനങ്ങളെ അറിയിക്കണം എന്നും അദ്ദേഹം പറഞ്ഞു.
17ാം ലോക്‌സഭയിൽ ആവിഷ്‌കരണം, പ്രവർത്തനം, പരിവർത്തനം എന്നതായിരുന്നു നമ്മുടെ മന്ത്രം. എന്നാൽ ഇപ്പോൾ ആവിഷ്‌കരണം, പ്രവർത്തനം, പരിവർത്തനം എന്നതിനൊപ്പം ആശയവിനിമയം എന്നത് കൂടി ചേർക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post