എറണാകുളം: വീട്ടമ്മയെ കബളിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി വിജ.് സോൻഖറിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം റൂറൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിംഗിൽ ലക്ഷങ്ങൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സാമൂഹ്യമാദ്ധ്യമത്തിലൂടെ ആയിരുന്നു വിജയ് വീട്ടമ്മയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് ഓൺലൈൻ ട്രേഡിംഗ് ചെയ്യാമെന്നും ലക്ഷങ്ങൾ തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.
ഇതോടെ വീട്ടമ്മ തട്ടിപ്പ് സംഘങ്ങൾ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. ഈ പണത്തിന് വലിയ ലാഭം കിട്ടിയതായി കാട്ടി തട്ടിപ്പ് സംഘം സമൂഹമാദ്ധ്യമ പേജുകളിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇതോടെ വീണ്ടും വീട്ടമ്മ പണം നൽകി. നിക്ഷേപവും ലാഭവും ചേർത്ത് 1.25 കോടി രൂപയായതോടെ വീട്ടമ്മ പണം പിൻവലിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന് കഴിഞ്ഞില്ല. ഇതോടെ വീട്ടമ്മയ്ക്ക് അമളി മനസിലാകുകയായിരുന്നു.
തൊട്ട് പിന്നാലെ പോലീസിൽ പരാതി നൽകി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post