സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നുള്ള മറ്റൊരു വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരം ഫിറോസ് ഖാൻ. ഇപ്പോൾ പുറത്ത് വ പേരുകൾ കേട്ട് തനിക്ക് ഞെട്ടലൊന്നും തോന്നിയില്ലെന്നും ഞെട്ടലുണ്ടാക്കുന്ന പേരുകൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഫിറോസ് ഖാൻ പറഞ്ഞു.
പുറത്ത് വന്നതെല്ലാം തുക്കടാ പേരുകളാണ്. ഇതിനേക്കാൾ വലിയ പേരുകൾ ഇനിയും പുറത്ത് വരാനുണ്ട്. പോക്‌സോ പോലും ചുമത്തിയ ആളുകൾ ഇതിനിടയിലുണ്ട്. അവരുടെ പേരുകഹ പുറത്ത് വരാത്തതിലാണ് ഞെട്ടൽ തോന്നുന്നത്. സിനിമാ മേഖലയിൽ ഒരു കലാകാരന് ലഭിക്കേണ്ട ഏറ്റവും വലിയ അവാർഡ് വാങ്ങിയ, സ്ത്രീകളെ പ്രണയം നടിച്ച് വരുതിയിലാക്കി കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട്. അയാളെ തനിക്കറിയാം. എന്നാൽ, എവിടെയും അദ്ദേഹത്തിന്റെ പേര് പുറത്ത് വന്ന് കണ്ടില്ല. ഇപ്പോൾ പുറത്ത് വന്ന പേരുകളേക്കാൾ ക്രൂരനാണ് അയാൾ. സേഫ് സോണിലിരിക്കുകയാണ് അത്തരത്തിലുള്ള മാന്യന്മാരെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി.
പതിനഞ്ചംഗ സംഘത്തിൽ പെട്ടതാണ് അയാളും. എന്നാൽ, നിയമപാലകരും സർക്കാരും ആ പേര പുറത്ത് വിടാൻ മടിക്കുമ്പോൾ സാധാരണക്കാരനായ താനെങ്ങനെ ആ പേര് പുറത്ത് പറയുമെന്നും അദ്ദേഹം ചോദിച്ചു. അവരുടെ പേരുകളൊക്കെ പുറത്ത് വരുമെന്ന് തനിക്ക് തോന്നുന്നില്ല. അത്രയും പണവും സ്വാധീനവുമുള്ളവരാണ് അവരെല്ലാം. ആ പേരുകൾ വന്നാലാണ് യഥാർത്ഥത്തിൽ എല്ലാവരും ഞെട്ടാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post