പത്തനംതിട്ട: മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ഉളളിവടയിൽ സിഗരറ്റ് കുറ്റി. പ്രദേശവാസിയായ ജീവൻ പി മാത്യുവിനാണ് ഉള്ളിവടയിൽ നിന്നും സിഗരറ്റ് കുറ്റി ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയ്ക്ക് ആയിരുന്നു സംഭവം.
ഉള്ളിവട കഴിക്കുന്നതിനിടെ വലിച്ച് തീർന്ന സിഗരറ്റ്കുറ്റി ലഭിക്കുകയായിരുന്നു. ഇതോടെ ഇതിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി. ഇതിന് പിന്നാലെ പരാതി നൽകുകയായിരുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് ജീവൻ പഞ്ചായത്ത് അധികൃതർത്ത് പരാതി നൽകിയത്. ഇതിന് മുന്നോടിയായി അദ്ദേഹം പോലീസിലും പരാതി നൽകിയിരുന്നു.
Discussion about this post