തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ സിപിഎം ഏറ്റവും കൂടുതൽ പണം നൽകിയത് മുകേഷ് എംഎൽഎയ്‌ക്കെന്ന് റിപ്പോർട്ട്. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്.
39 ലക്ഷം ലഭിച്ച ആറ്റിങ്ങൽ സ്ഥാനാർഥി വി. ജോയ് ആണ് രണ്ടാമത്. അഞ്ചു ലക്ഷം രൂപ മാത്രം ലഭിച്ച ചാലക്കുടി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ സി രവീന്ദ്രനാഥിനാണ് ഏറ്റവും കുറവ് പണം പാർട്ടി അനുവദിച്ചത്. കോട്ടയം സ്ഥാനാർഥി തോമസ് ചാഴിക്കാടന് വേണ്ടി കേരളാ കോൺഗ്രസ് 76.74 ലക്ഷം രൂപയായിരുന്നു നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി പാർട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം വീതമാണ് ഓരോ മണ്ഡലത്തിനുമായി പാർട്ടി രാഹുൽ ഗാന്ധിയ്ക്കായി ചിലവിട്ടത്. റായ്ബറേലി,വയനാട് മണ്ഡലങ്ങൾക്കായാണ് വൻതുക.തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധിയ്ക്കല്ല പാർട്ടി ഫണ്ടിൽ നിന്നും ഏറ്റവും തുക ലഭിച്ചത്. 87 ലക്ഷം രൂപ കിട്ടിയ ഹിമാചൽപ്രദേശിലെ മംഡി സ്ഥാനാർത്ഥി വിക്രമാദിത്യ സിങ് കങ്കണ റണാവത്തിനോട് തോറ്റു. അമേഠിയിൽ കിഷോരിലാൽ ശർമ, വിരുദുനഗറിൽ മാണിക്കം ടഗോർ, ഗുൽബർഗയിൽ രാധാകൃഷ്ണ, അനന്ത്പുർ സാഹിബിൽ വിജയ് സിംഗ്ല എന്നിവർക്കും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനും മത്സരിക്കാൻ 70 ലക്ഷം രൂപവീതം ലഭിച്ചു. മുതിർന്നനേതാക്കളായ ആനന്ദ് ശർമയ്ക്ക് 46 ലക്ഷം രൂപയും ദിഗ്വിജയ് സിങ്ങിന് 50 ലക്ഷം രൂപയും കിട്ടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post