ന്യൂഡൽഹി; പാകിസ്താനും ഡൽഹിയും തമ്മിലുള്ള നിലയ്ക്കാത്ത ചർച്ചകളുടെ യുഗം അവസാനിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ..പാകിസ്താനുമായുള്ള രാജ്യത്തിന്റെ നിഷ്‌ക്രിയ നയതന്ത്രത്തിന്റെ അവസാനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവന.
ജമ്മുകശ്മീരിനെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 370 പൂർത്തിയായി, പാകിസ്താനുമായുള്ള നിലയ്ക്കാത്ത ചർച്ചകളുടെയും സംവാദങ്ങളുടെയും യുഗം അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ അ്പോൺസേർഡ് ഭീകരതയെ സൂചിപ്പിച്ചുകൊണ്ട്, ‘നടപടികൾക്ക് അനന്തരഫലങ്ങളുണ്ടാകുമെന്ന്’ ജയശങ്കർ പറഞ്ഞു , ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകാനാവില്ലെന്ന ഇന്ത്യയുടെ നയം അദ്ദേഹം ആവർത്തിച്ചു.
പാകിസ്താനുമായി എന്ത് തരത്തിലുള്ള ബന്ധമാണ് നമുക്ക് ആലോചിക്കാൻ കഴിയുക എന്നതാണ് പ്രശ്നം,’ ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ജയശങ്കർ വ്യക്തമാക്കി. പാകിസ്താനുമായുള്ള നയതന്ത്രത്തിൽ ഇന്ത്യ നിഷ്‌ക്രിയമായി തുടരില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങൾ നിഷ്‌ക്രിയരല്ല, സംഭവങ്ങൾ പോസിറ്റീവോ നെഗറ്റീവോ ആയാലും ഞങ്ങൾ പ്രതികരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിൽ സംവാദം ഏതാണ്ട് ഒരു ‘വ്യവസായ’പശ്‌നമായി മാറിയിട്ടുണ്ടെന്നും അത്തരം ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ല എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ സൃഷ്ടിച്ച ഈ വ്യവസായം അവർ അവസാനിപ്പിക്കുകയാണെങ്കിൽ, ആളുകൾ അവരെ സാധാരണ അയൽക്കാരായി കണക്കാക്കും. അവർ ഇത് അവരുടെ പ്രധാന കഴിവ് ആക്കിയാൽ, അത് അവരുടെ പ്രതിച്ഛായയെ നിർവചിക്കും
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ബംഗ്ലാദേശിലെ സ്ഥിതിഗതികളും ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ക്രമസമാധാന വെല്ലുവിളികളും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. അയൽക്കാർ എപ്പോഴും ഒരു പ്രഹേളികയാണ്… അയൽക്കാരുമായി വെല്ലുവിളികളില്ലാത്ത രാജ്യം ഏതാണെന്ന് പറയൂയെന്നും മന്ത്രി ചോദിച്ചു.
Discussion about this post