മുംബൈ: വ്യാവസായ രംഗത്ത് രംഗത്ത് പുത്തൻ ചുവടുവെയ്പ്പ് നടത്താനൊരുങ്ങി റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. തൊട്ടതെല്ലാം പൊന്നോക്കുന്ന ഇഷ അംബാനി ആഡംബര ആഭരണ വ്യവസായത്തിലേയ്ക്ക് കടക്കുകയാണ് ഇഷ അംബാനി. കഴിഞ്ഞ ദിവസം റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാമത് വാർഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
റിലയൻസ് ഇന്റസ്ട്രിയുടെ ഈ പുതിയ സംരഭത്തിന്റെ അമരക്കാരിയായി ഇഷ തന്നെ വരുന്നതോടെ, ഫാഷൻ, ആഭരണ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന ഇഷയുടെ ജ്വല്ലറി ശേഖരം, ഏതൊരു ആഭരണ പ്രേമികളെയും ആകർഷിഷക്കുന്നതായിരിക്കുമെന്നാണ് വിവരം. ആഭരണവ്യവസായ രംഗത്ത് പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുകയാണ് അംബാനി കുടുംബത്തിന്റെ ലക്ഷ്യം. ആധുനികതയുടെയും പുതുമയുടെയും ക്ലാസിക് ചാരുതയുടെയും ഒരു മിക്‌സ് ആയിരിക്കും ഇഷയുടെ ആഭരണ ശേഖരം.
ഫാഷനിലും ബിസിനസിലും ഒരുപോലെയുള്ള ഇഷയുടെ പ്രാവീണ്യം ഈ ആഭരണ വ്യവസായ രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിക്കും. വ്യത്യസ്തയാർന്ന ആഭരണങ്ങളുടെ ഒരു പുതുയുഗം തന്നെയായിരിക്കും ഇഷ അംബാനി ഇതിലൂടെ രചിക്കുക.
ആധുനികതയും ചാരുതയും ഇഴചേർന്ന് നിൽക്കുന്ന നിലവാരമുള്ള ലക്ഷ്വറി ജ്വല്ലറി അനുഭവം സാധ്യമാക്കുന്നതായിരിക്കും ഇഷയുടെ പുതിയ വ്യവസായമെന്ന് അംബാനി വ്യക്തമാക്കി. ഉയർന്ന ഗുണനിലവാരമുള്ള ആഭരണങ്ങൾ വിപണിയിലേയ്ക്ക് ഇറക്കുകയെന്നതാണ് ഇഷ അംബാനിയുടെ നേതൃത്വത്തിൽ ലക്ഷ്യമിടുന്നത്.
റിലയൻസ് റീട്ടെയിലിന്റെ വരാനിരിക്കുന്ന ലക്ഷ്വറി ജ്വല്ലറി ലൈൻ വ്യവസായ രംഗത്ത് തരംഗം സൃഷ്ടിക്കും. വ്യത്യസ്ത മാർക്കറ്റുകളിൽ ശ്രദ്ധ വയ്ക്കുന്ന റിലയൻസ് ജ്വൽസിൽ നിന്നും വ്യത്യസ്തമായി, പ്രീമിയം അനുഭവം നൽകുന്നതിലായിരിക്കും ഇത്തവണ അംബാനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇഷ അംബാനിയുടെ ഈ വമ്പൻ ചുവട്‌വെയ്പ്പ് ടാറ്റയുടെ കാരറ്റ്‌ലെയ്ൻ ഉൾപ്പെടെയുള്ള ജ്വല്ലറി വ്യവസായ രംഗത്തെ ഭീമന്മാർക്കെല്ലാം വലിയ വെല്ലുവിളി സൃഷ്ടിക്കും.
Discussion about this post