തിരുവനന്തപുരം: നടൻ വിശാഖ് നായർക്ക് വധഭീഷണി. കങ്കണ റണാവത്ത് നായികയായി എത്തുന്ന എമർജൻസി എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് വധഭീഷണി. സമൂഹമാദ്ധ്യമത്തിലൂടെ വിശാഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിൽ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെയാണ് വിശാഖ് നായർ അവതരിപ്പിച്ചത്. എന്നാൽ തന്റെ കഥാപാത്രം ജർനയ്ൽ സിംഗ് ഭിന്ദ്രൻവാലയുടേത് ആണെന്നാണ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് ഭീഷണികൾ വരുന്നത് എന്നും വിശാഖ് പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തനിക്ക് നിരവധി വധഭീഷണിയാണ് ലഭിക്കുന്നത്. എമർജൻസി എന്ന സിനിമയിൽ തന്റെ കഥാപാത്രം ജർനയ്ൽ സിംഗ് ഭിന്ദ്രൻവാലയുടേതാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ടാണ് ആളുകൾ ഭീഷണി മുഴക്കുന്നത്. ഒരിക്കൽ കൂടി താൻ പറയുന്നു. ചിത്രത്തിൽ താൻ സഞ്ജയ് ഗാന്ധിയെ ആണ് അവതരിപ്പിച്ചത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണം എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Discussion about this post