തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തന്നെ പീഡിപ്പിച്ച അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ സംരക്ഷിക്കുന്നത് കോട്ടയത്തെ സിപിഎം നേതൃത്വമെന്ന് പരാതിക്കാരിയായ നടി. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നാണ് നടിയുടെ ആരോപണം. പരാതി അറിഞ്ഞിട്ടും മൻസൂർ റഷീദിനെ എമ്പുരാൻ സിനിമയുടെ ഭാഗമാക്കിയെന്നും നടി വെളിപ്പെടുത്തി.
സനിമാ ലൊക്കേഷനിൽ വച്ച് ശിതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിനെ പരാതിപ്പെട്ടതിന് ശേഷം ഹൈദരാബാദ് പോല്‌സ് കേസെടുക്കുകയും ഇയാളെ അന്വേഷിച്ച് കേരളത്തിൽ വരുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടിലടക്കം ഒളിവിൽ കഴിഞ്ഞതിന് ഫോൺ ട്രാക്കിംഗ് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് സിപിഎം ഉന്നത നേതൃത്വത്തെ അറിയിച്ചെങ്കിലും ആരും അതിൽ നടപടി സ്വീകരിച്ചില്ല. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ എപന്നിവരോടും പരകതി അറിയിച്ചിരുന്നു. എന്നാൽ, ഇവരൊന്നും പ്രതിക്കെതിരെ ഒരു തരത്തിലും നടപടിയെടുത്തില്ല. ഇത് കൂടാതെ, തനിക്കും കുഞ്ഞിനുമെതിരെ പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ സഹായത്തോടെ നാട്ടിൽ ദുഷ്പ്രചരണം നടത്തിയെന്നും നടി പറഞ്ഞു.
പരാതി നൽകിയതിന്റെ പേരിൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും നടി കൂട്ടിച്ചേർത്തു. കുഞ്ഞിനെയും തന്നെയും കൊല്ലുമോ എന്ന് പോലും പേടിയുണ്ട്. താൻ ഹൈദരാബാദിൽ ജീവിക്കുന്നത് ജീവഭയം കൊണ്ടാണ്. പേരും വിലാസവും പോലും ആരോടും പറയാതെയാണ് കഴിയുന്നതെന്നും അവർ വെളിപ്പെടുത്തി.
Discussion about this post