അഹമ്മാദാബ്: കനത്ത മഴയ്ക്കിടെ ഓർഡർ ഡെലിവറി ചെയ്യുന്നതിനായി അരയോളം വെള്ളത്തിലൂടെ നടന്ന് നീങ്ങുന്ന സൊമാറ്റോ ജീവനക്കാരന്റെ വീഡിയോ വൈറൽ.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. വെള്ളപ്പൊക്കത്തിലൂടെ ഇത്ര സാഹസികമായി ജോലി പൂർത്തിയാക്കാൻ ശ്രമിക്കുന്ന യുവാവിന് സോഷ്യൽമീഡിയയിൽ നിറഞ്ഞ കരഘോഷമാണ് ലഭിക്കുന്നത്.
ജീവനക്കാരന്റെ അർപ്പണബോധത്തിനും നിശ്ചയദാർഢ്യത്തിനും പ്രതിഫലം നൽകണമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിനോട് അഭ്യർത്ഥിക്കുന്ന 16 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് X ഉപയോക്താവായ വികുഞ്ജ് ഷാ ആണ് പങ്കുവച്ചത്. സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ വൈറലായതോടെ പോസ്റ്റിനോട് സൊമാറ്റോ പ്രതികരിച്ചു.
ഗുജറാത്തിലെ അത്തരം തീവ്രമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ആളുകൾ ഓർഡർ നൽകിയതിന് നിരവധി ഉപയോക്താക്കൾ വിമർശിച്ചു. ഡെലിവറി ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ സൊമാറ്റോ ഓർഡർ ചെയ്യൽ ഓഫാക്കണമെന്നും പലരും പറഞ്ഞു.
ഗുജറാത്തിൽ വ്യാഴാഴ്ച വരെയുള്ള നാല് ദിവസത്തിനിടെ മഴക്കെടുതിയിൽ 32 പേരുടെ ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 32,000-ലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 1,200-ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു
Discussion about this post