കണ്ണൂർ: ഇടത് കൺവീനർ സ്ഥാനത്ത് നിന്നും രാജിവയ്ക്കാനുള്ള തീരുമാനവുമായി ഇ.പി ജയരാജൻ. സിപിഎം നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. വിവാദങ്ങൾക്കിടെയാണ് സ്ഥാനമൊഴിയാനുള്ള ഇപിയുടെ നീക്കം. കൺവീനർസ്ഥാനം ഒഴിയുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം കൺവീനർസ്ഥാനം ഒഴിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ബിജെപിയുമായുള്ള ബന്ധം ഉൾപ്പെടെ ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയാനിരിക്കെ ആണ് നിർണായക നീക്കം. യോഗത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ഇന്നലെ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം ആയിരുന്നു അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത് എന്നാണ് വിവരം. കഴിഞ്ഞ ഏതാനും നാളുകളായി ഇപിയും പാർട്ടിയുമായി അസ്വാരസ്യങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.
Discussion about this post