കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കങ്ങൾക്കിടെ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. തർക്കം നിലനിൽക്കുന്ന പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഞ്ച് പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടി വരിക.
പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, ചെറുകുന്നം, എരിക്കിഞ്ചിറ എന്നീ പള്ളികളാണ് ഇനി കളക്ടർമാരുടെ മേൽനോട്ടത്തിൽ വരിക.ഏറ്റെടുത്ത പള്ളികളുടെ താക്കോൽ ജില്ലാ കളക്ടർമാരാണ് സൂക്ഷിക്കേണ്ടത്. ഈ പള്ളികൾക്കെല്ലാം പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.നേരത്തെ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നു. അതത് സഭകൾക്ക് കൈമാറാനായിരുന്നു ഉത്തരവ്. എന്നാൽ ഈ ഉത്തരവ് പാലിക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല.
സഭകൾക്ക് പള്ളികൾ കൈമാറ്റം ചെയ്യാൻ പോലീസിന്റെ സഹായത്തോടെ നടപടികൾ തുടങ്ങിയെങ്കിലും എതിർഭാഗത്തെ വിശ്വാസികൾ അതിശക്തമായ പ്രതിരോധം തീർത്തു. ഇതോടെ സർക്കാർ പിന്മാറുകയായിരുന്നു. ഇതോടെയാണ് പള്ളികൾ വിട്ടുകിട്ടേണ്ടിയിരുന്ന സഭകൾ കോടതി അലക്ഷ്യ ഹരജി നൽകിയത്. ഇതിന്മേലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.
Discussion about this post