കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. യുവാവിന്റെ നഗ്നചിത്രങ്ങൾ പകർത്തി നടിയ്ക്ക് അയച്ചുവെന്ന പരാതിയിൽ ആണ് കേസ് എടുത്തത്. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണ് ഇത്.
കോഴിക്കോട് കസബ പോലീസിന്റേതാണ് നടപടി. നഗ്‌ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 2012 ലായിരുന്നു സംഭവം ഉണ്ടായത് എന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയാണ് യുവാവ്.
2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ആയിരുന്നു സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം രഞ്ജിത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ താൻ വലിയ തോതിലുള്ള ഭീഷണിയാണ് നേരുന്നത് എന്ന് യുവാവ് പറഞ്ഞു. കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. തന്റെ പക്കലുള്ള എല്ലാ തെളിവുകളും പോലീസിന് മുൻപിൽ ഹാജരാക്കി എന്നും യുവാവ് വ്യക്തമാക്കി.
Discussion about this post